ഭർതൃഗൃഹത്തിൽ യുവതി തീകൊളുത്തി മരിച്ചു…

കണ്ണൂർ: തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. പടപ്പേങ്ങാട് സ്വദേശി പി. പ്രവീണ മോഹൻ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം.

ഭർത്താവ് രാജേഷിനും രണ്ട് മക്കൾക്കുമൊപ്പമാണ് പ്രവീണ ഭർതൃഗൃഹത്തിൽ താമസിച്ചിരുന്നത്. രാജേഷ് കേബിൾ ഓപ്പറേറ്ററാണ്. സംഭവത്തിൽ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണയെ തിങ്കളാഴ്ച രാത്രി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതി നാൽ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് പനങ്ങാട്ടൂർ പൊതുശ്മശാനത്തിൽ സംസ്കാരം നടന്നു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഴയക്കൽ പി. മോഹന്റെയും രമയുടെയും മകളാണ് പ്രവീണ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!