ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് മണ്ഡപ നിർമ്മാണത്തിനെതിരെ കേസ് കൊടുത്തയാൾ കുഴഞ്ഞ് വീണു മരിച്ചു

കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് മണ്ഡപം നിർമ്മാണത്തിനെതിരെ കേസ് കൊടുത്ത വ്യക്തി കുഴഞ്ഞ് വീണു മരിച്ചു. ഏറ്റുമാനൂർ വികസന സമിതിയുടെ നേതാവ് ശ്രീശങ്കരം ഉദയകുമാർ (51) ആണ് എറണാകുളത്ത് വെച്ച് മരണമടഞ്ഞത്.

ക്ഷേത്രത്തിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോയ വഴിക്കാണ് മരണം. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രമൈതാനത്ത് പ്രിൽഗ്രിം ഷെൽട്ടർ നിർമാണത്തിനെതിരെ വികസനസമിതി കൊടികുത്തി പ്രതിഷേധിച്ചതിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു ഉദയകുമാർ.

ഇദ്ദേഹമാണ് നിർമാണത്തിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയത് . നിർമാണം തടസപ്പെട്ടതോടെ സ്ഥിരമായി ഇവിടെ നടന്നുവന്നിരുന്ന ചിറപ്പ് ഉത്സവം ഇത്തവണ കല്യാണമണ്ഡപത്തിൽ ഒരുക്കിയ താത്ക്കാലിക ഷെഡിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!