കോണ്‍ഗ്രസില്‍ നിന്നുയര്‍ന്ന അമര്‍ഷം….ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷന്‍ നേരിട്ട ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരുന്നു. ഞായറാഴ്ച കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അടക്കം ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍ലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തല തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!