കോഴിക്കോട് : വടകര എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു. പങ്കാളി വിനീഷ് ആണ് ആക്രമിച്ചത്. പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ വടകര പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് സമീപം വെച്ച് വിനീഷ് ആക്രമിക്കുകയായിരുന്നു. പ്രതി വിനീഷിനെ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുത്തു.
വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കീർത്തനയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശരീരത്തിൽ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ട്.
