കോട്ടയം: മാസപ്പടി കേസിലെ സിഎംആർഎല്‍ ഡയറി വിവാദത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ഷോണ്‍ ജോർജ്.
വി മുരളീധരൻ പരാതി കൊടുത്തെന്ന് തെളിയിച്ചാല്‍ താൻ പൊതുപ്രവർത്തനം നിർത്തുമെന്ന് ഷോണ്‍ ജോർജ് പറഞ്ഞു. ഈ പരാതി ശക്തമായി മുന്നോട്ട് കൊണ്ട് പോകണം എന്ന് തന്നോട് പറഞ്ഞ ആളാണ് മുരളീധരൻ.
ബിജെപി നിലപാടില്‍ ആരും വെള്ളം ചേർക്കണ്ട. രാഷ്ട്രീയ പാർട്ടി എന്ന നിലയില്‍ പിരിവ് വാങ്ങിയിട്ടുണ്ടാകും. ഒരു പേജ് മാത്രമേ തന്റെ കയ്യില്‍ കിട്ടിയുള്ളൂ. ആ പട്ടികയില്‍ മുരളീധരൻ എന്നയാള്‍ ഇല്ല.
രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് പണം വാങ്ങിയത് എന്നതില്‍ തെറ്റില്ലെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
