പത്തനംതിട്ടയുടെ സുരക്ഷയ്ക്ക് സമഗ്ര ദുരന്ത പ്രതിരോധ പദ്ധതി; പൈലറ്റ് പ്രോജക്റ്റുമായി ജില്ലാ ഭരണകൂടം

🌧️🏞️ആവർത്തിച്ചുവരുന്ന വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, അതിതീവ്രമഴ, വരൾച്ച തുടങ്ങിയ ദുരന്തങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ‘പോസ്റ്റ് ഡിസാസ്റ്റർ റെസീലിയൻസ് പ്ലാൻ’ തയ്യാറാക്കാൻ ഒരുങ്ങി പത്തനംതിട്ട ജില്ലാ ഭരണകൂടം.

സംസ്ഥാനത്ത് പൈലറ്റ് പ്രോജക്റ്റായി പദ്ധതി പത്തനംതിട്ടയിൽ നടപ്പാക്കുമെന്ന് ബഹു. മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ ഭാഗമായി കളക്ടറേറ്റ് പമ്പ ഹാളിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.

പ്രധാന ലക്ഷ്യങ്ങളും ചർച്ച ചെയ്ത വിഷയങ്ങളും:🌊 നദീതട സംരക്ഷണം: പമ്പ, മണിമല, അച്ചൻകോവിൽ നദികളുടെയും കൈവഴികളുടെയും വൃഷ്ടിപ്രദേശങ്ങളുടെയും സംരക്ഷണം.🗺️

മാപ്പിങ് & ഡാം മാനേജ്‌മെന്റ്: ജില്ലയിലെ ദുരന്തസാധ്യതയേറിയ പ്രദേശങ്ങൾ കണ്ടെത്തി മാപ്പ് ചെയ്യലും കാര്യക്ഷമമായ ഡാം മാനേജ്‌മെന്റും.💧

ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം: ജലാശയങ്ങളിലെ ചെളി നീക്കൽ, ചെക്ക് ഡാമുകളുടെ നിർമ്മാണം, കൾവെർട്ടുകൾ വൃത്തിയാക്കൽ, ജലസ്രോതസ്സുകളുടെ റീചാർജിങ്.🛡️

സുരക്ഷിത അടിസ്ഥാനസൗകര്യങ്ങൾ: കാലാവസ്ഥ പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളും മുന്നറിയിപ്പ്-വാർത്താവിനിമയ സംവിധാനങ്ങളും ശക്തിപ്പെടുത്തൽ.

🌾 ഉപജീവനം: കൃഷി, ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് സംരക്ഷണം നൽകൽ.

രാജ്യാന്തരതലത്തിൽ വിജയിച്ച മികച്ച മാതൃകകൾ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കുന്നതിനായി ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് അജിത്ത് ശ്രീനിവാസ് വിഷയാവതരണം നടത്തി.

എല്ലാ വകുപ്പുകളുടെയും നിർദ്ദേശങ്ങളും ജനപ്രതിനിധികളുടെ ആശയങ്ങളും സ്വീകരിച്ച് ശിൽപശാല സംഘടിപ്പിച്ച ശേഷം സമഗ്ര പദ്ധതി സർക്കാരിന് സമർപ്പിക്കും.യോഗത്തിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബീന എസ്. ഹനീഫ്, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!