സിഎംആര്‍എല്‍- എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമായിരിക്കും  തുടര്‍ നടപടികൾ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ നടത്തുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

വിഷയത്തില്‍ നിയമോപദേശം തേടണമെന്നും വിശദമായി പരിശോധിക്കേണ്ട കാര്യങ്ങള്‍ ആണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.എജിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നും അത് അന്വേഷിച്ച ശേഷമേ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കൂവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാരിന് മുന്‍വിധിയില്ല. ഇ ഡി പറഞ്ഞതില്‍ ഗൗരവമായ ചില വിഷയങ്ങളുണ്ട്. അതില്‍ ധാരാളം പ്രശ്‌നങ്ങളുമുണ്ട്. സര്‍ക്കാരിന് രാഷ്ട്രീയ താല്‍പര്യങ്ങളില്ല. ഇ ഡിയുടെ റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് നമുക്ക് ഉത്തരവാദിത്വമുണ്ട്. ആരെയും വേട്ടയാടുന്നതിനും അനാവശ്യമായി കേസില്‍ ഉള്‍പ്പെടുത്താനും താല്പര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!