ചങ്ങനാശ്ശേരി : സ്വാകാര്യ ബസ് ഡ്രൈവർക്ക് ദേഹസ്വാസ്ഥ്യം നിയന്ത്രണം നഷ്ടമായ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല.
ഹൃദയാഘാതം സംഭവിച്ച ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപ് ആർ നായരെ (40) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലാണ് ഇദ്ദേഹം.
ഇന്ന് രാവിലെ 6.30ന് വാഴൂർ റോഡിൽ കുരിശുംമൂട് ജങ്ഷനിലായിരുന്നു അപകടം.
തെങ്ങണ ഭാഗത്ത് നിന്നെത്തിയ ബസാണ് ജങ്്ഷനു നടുവിലുള്ള ഡിവൈഡറിലേക്ക് ഇടിച്ചു കയറിയത്. ഈ സമയം കുരിശൂമൂട് ജംക്ഷനിൽ വിദ്യാർഥികൾ ഉൾപ്പടെ ഒട്ടേറെ യാത്രക്കാർ റോഡരികിൽ നിൽപ്പുണ്ടായിരുന്നങ്കെിലും ഡിവൈഡറിലേക്ക് ബസ് ഇടിച്ചു നിർത്തിയത് രക്ഷയായി.
അപകടത്തിൽ ജംക്ഷനിലെ സിഗ്നൽ ലൈറ്റും തകർന്നു വീണു. അബോധാവസ്ഥയിലായ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബസ് ക്രെയിൻ ഉപയോഗിച്ച് നീക്കി.