തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ എയർ പിസ്റ്റളുമായെത്തിയ യുവാവ് സുരക്ഷാ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം.
അത്യാഹിതവിഭാഗത്തിലുള്ള കൂട്ടുകാരനെ കാണാനാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തി ബഹളം വെച്ചതിനെ തുടർന്ന് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ യുവാവിനെ ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു.
തുടർന്ന് രണ്ടാം വാതിലിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്കിടെ ആണ് പിസ്റ്റൾ കണ്ടെത്തിയത്. പിസ്റ്റൾ പിടിച്ചു വാങ്ങിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എയർ പിസ്റ്റൾ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ തിരിച്ചറിഞ്ഞതായിട്ടാണ് വിവരം. ഇയാൾക്കായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.
സുഹൃത്തിനെക്കാണാന്‍ എത്തിയത് എയര്‍പിസ്റ്റളുമായി; പരിശോധനക്കിടെ യുവാവ് ഓടിരക്ഷപ്പെട്ടു
