പൂനെയിലും ദല്‍ഹിയിലുമായി വന്‍ ലഹരി വേട്ട; പോലീസ് പിടിച്ചെടുത്തത് 2000 കോടി രൂപ വിലമതിക്കുന്ന 1,100 കിലോഗ്രാം മെഫെഡ്രോണ്‍

പൂനെ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പൂനെ പോലീസ് പിടിച്ചെടുത്തത് 2,200 കോടി രൂപ രാസലഹരി. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ ഇടങ്ങളില്‍ നടത്തി റെയ്ഡില്‍ നിന്നാണ് 1,100 കിലോഗ്രാം മെഫെഡ്രോണ്‍ (രാസലഹരി) പിടിച്ചെടുത്തത്.

സോലാപൂരില്‍ നിന്നും ന്യൂദല്‍ഹിയിലെ സൗത്ത് എക്സ്റ്റന്‍ഷനിലെ ഒരു ഗോഡൗണില്‍ നിന്നുമാണ് ലഹരി പിടിച്ചെടുത്തത്.

മൊത്തം പിടിച്ചെടുത്തതില്‍, 1,400 കോടി രൂപ വിലമതിക്കുന്ന 700 കിലോ എംഡി എര്‍ത്ത് കെം െ്രെപവറ്റ് ലിമിറ്റഡ് ഫാര്‍മ പ്ലാന്റില്‍ നിന്നും 800 കോടി രൂപ വിലമതിക്കുന്ന 400 കിലോഗ്രാം ന്യൂദല്‍ഹിയില്‍ നിന്നും പിടിച്ചെടുത്തു.

നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്‌ട് പ്രകാരം എംഡിയുടെ ഉല്‍പ്പാദനവും വ്യാപാരവും നിരോധിച്ചിട്ടുണ്ട്. രണ്ടിടത്തും ക്രിസ്റ്റല്‍ രൂപത്തിലുള്ള സിന്തറ്റിക് മയക്കുമരുന്നാണ് പിടികൂടിയത്.

അതേസമയം തിങ്കളാഴ്ച പൂനെയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും 3.58 കോടി രൂപയുടെ എംഡി പാഴ്‌സലുകള്‍ പിടിച്ചെടുക്കുകയും ചെയ്തതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു ചൊവ്വാഴ്ചത്തെ റെയ്ഡുകള്‍.

നഗരത്തില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ കുര്‍കുംബിലെ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലും റെയ്ഡ് നടത്തി.

മെഫെഡ്രോണ്‍ ഒരു വ്യക്തിയുടെ ചിന്തകളെ മാറ്റാനും വൈകാരിക നിലകളെ ചഞ്ചലപ്പെടുത്താനും സാധിക്കും. മെഫെഡ്രോണ്‍ ഒരു പുതിയ സൈക്കോ ആക്റ്റീവ് സബ്സ്റ്റന്‍സ് (എന്‍എസ്) ആണ്. അതായത് സ്ഥാപിതമായ നിരോധിത മരുന്നുകളുടേതിന് സമാനമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു മരുന്ന്. ഒരു കാര്‍ഷിക വളം അല്ലെങ്കില്‍ ‘ഗവേഷണ രാസവസ്തു’ എന്ന നിലയിലാണ് ഇത് യഥാര്‍ത്ഥത്തില്‍ ഓണ്‍ലൈനില്‍ വിപണനം ആരംഭിച്ചു തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!