മന്ത്രിമാരുടെ പരിശീലനം നടക്കുന്ന കോഴിക്കോട് ഐഐഎമ്മിന് മുമ്പിൽ പ്രതിഷേധം…

കോഴിക്കോട് : സംസ്ഥാനത്തെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരുടേയും രണ്ടുദിന പരിശീലനം നടക്കുന്ന ഐഐഎം കോഴിക്കോടിന്റെ പ്രവേശന കവാടത്തിന് മുന്നിൽ പ്രതിഷേധവുമായി പിഎസ്‍സി റാങ്ക് ഹോൾഡർമാർ.

2023-ലെ റാങ്ക് ലിസ്റ്റ് നീട്ടുന്നെവന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് എച്ച്എസ്എ, എച്ച്എസ്ടി ഉദ്യോഗാർഥികൾ ഇവിടെ ഒത്തുചേർന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കണം എന്നത് ഇവരുടെ ആവശ്യം. വരും മാസങ്ങളിൽ റാങ്ക് ലിസ്റ്റ് പ്രതീക്ഷിച്ചിരിക്കുന്നവരാണ് പ്രതിഷേധിക്കുന്നവർ.

പഴയ ലിസ്റ്റിന്റെ പട്ടിക നീട്ടുമ്പോൾ തങ്ങളുടെ ലിസ്റ്റിന് എന്ത് സംഭവിക്കുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വേണം എന്ന് ഇവർ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഉത്തരവ് തിങ്കളാഴ്ച പിഎസ്‍സി പുറത്തിറക്കുന്നുണ്ട്. കൂടിയാലോചനകൾ ഒന്നുമില്ലാതെയുള്ള തീരുമാനം പിൻവലിക്കണമെന്നും ഇവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!