ന്യൂഡൽഹി : കോൺഗ്രസിൽ നിന്ന് 65 കോടി രൂപ ഈടാക്കി ആദായ നികുതി വകുപ്പ്. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലെ തുകയിൽ നിന്നാണ് ആദായ നികുതി വകുപ്പ് 65 കോടി രൂപ ഈടാക്കിയത്.
115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. നടപടിക്കെതിരെ ആദായ നികുതി അപ്പീൽ ട്രിബ്യൂണലിൽ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കുന്നത് വരെ തൽസ്ഥിതി തുടരാൻ ട്രിബ്യൂണൽ നിർദ്ദേശം നല്‍കി.
അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് മരവിപ്പിച്ചത്.
.
