നേപ്പാള്‍ മിന്നല്‍ പ്രളയം: ഗലാച്ചിയില്‍ 36 അംഗ മലയാളി സഞ്ചാരികളും കുടുങ്ങി…

കാഠ്മണ്ഡു: നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മലയാളികളും കുടുങ്ങി. ഗലാച്ചിയിലാണ് 36 അംഗ സംഘം കുടുങ്ങിയത്.

കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രദീപ് അടക്കമുള്ളവരുടെ സംഘമാണ് നേപ്പാളില്‍ കുടുങ്ങിയത്. നേപ്പാളില്‍ വിനോദസഞ്ചാരത്തിനെത്തി യതായിരുന്നു സംഘം. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടെന്ന് പ്രദീപ് പറഞ്ഞു.

ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയം ഉണ്ടായത്. ടിബറ്റന്‍ മേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഇരച്ചെത്തി. നിരവധി മരങ്ങളും വീടുകളും പാലങ്ങളും വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. നദിയോടു ചേര്‍ന്നാണ് തങ്ങള്‍ക്ക് പേകേണ്ട റോഡുള്ളതെന്നും, എന്നാല്‍ വാഹന ഗതാഗതം പൊലീസ് തടഞ്ഞതിനാല്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും പ്രദീപ് വ്യക്തമാക്കി.

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ടുപേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. തിമുറെയിലും സ്യാബ്രുബെസിയിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രളയത്തില്‍ നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയി. ഭോട്ടെ കോശി നദിയുടെ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കാനും, ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!