രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം… ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു.

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചു എന്നാരോപിച്ചാണ് നടപടി. ബി.എൻ.എസ്. (BNS) 192 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്. എങ്കിലും ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. പുനലൂരിൽ സംഘടിപ്പിച്ച ബി.ജെ.പി. പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയായിരുന്നു ആർ. ശ്രീലേഖയുടെ വിവാദ പരാമർശം.

രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത് മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണെന്നായിരുന്നു അവർ പ്രസംഗിച്ചത്. ഈ പ്രസംഗം സമൂഹ മാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനലൂർ പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!