നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിൽ; സിഎസ് ശ്രീനിവാസനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു

തൃശൂർ : നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ തൃശൂർ കോർപറേഷൻ കൗൺസിലർ സിഎസ് ശ്രീനിവാസനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ശ്രീനിവാസനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി സസ്‌പെന്റ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ അറിയിച്ചു.

ഗുരുതരമായ സാമ്പത്തിക ആരോപണവും അതിനെ തുടർന്നുണ്ടായ അറസ്റ്റും പൊതുസമൂഹത്തിൽ കോൺഗ്രസ് പാർട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് സിഎസ് ശ്രീനിവാസനെതിരെ കെപിസിസി അച്ചടക്ക നടപടി സ്വീകരിച്ചതെന്നു രാധാകൃഷ്ണൻ വ്യക്തമാക്കി.

ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറായിരുന്നു കെപിസിസി സെക്രട്ടറി ശ്രീനിവാസൻ. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ധനകാര്യ സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഇതിൽ 17 കോടിയോളം രൂപ തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!