കൈപ്പുഴ ആറ്റിൽ കാർ വെള്ളത്തിൽ വീണു; യാത്രികരെ രക്ഷപ്പെടുത്തി

കോട്ടയം : ആർപ്പുക്കര പഞ്ചായത്തിലെ  കൈപ്പുഴ ആറ്റിൽ കാർ വെള്ളത്തിൽ വീണു. ഇന്ന് രാത്രി 8.45 ഓടെയാണ് സംഭവം.

കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻ്റെ ഇടതുവശത്തെ സർവീസ് റോഡ് വഴിയാണ് ആറ്റിൽ വീണതെന്ന് നാട്ടുകാർ പറയുന്നു.

കാറിൻറെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താണു.  അപകടത്തിൽപെട്ടത് മഹാരാഷ്ട്ര സ്വദേശികളെന്ന് സൂചന.

ഇവർ വാടകയ്ക്ക് എടുത്ത എറണാകുളം രജിസ്ട്രേഷൻ കാറാണ് അപകടത്തിൽപെട്ടത്.
ഇവരെ രണ്ടു പേരേയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിൽ കൂടുതൽ പേരുണ്ടോയെന്ന് അറിയാൻ സ്ഥലത്ത് തിരച്ചിൽ തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!