‘രാഹുല്‍ വെറും കോഴിയല്ല…കുരുപ്പ് പിടിച്ച കോഴിയാണ്’; കുറിപ്പുമായി ജസ്ല മാടശേരി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയ ചാറ്റ് പുറത്ത് വിട്ട് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുല്‍ വെറും കോഴിയല്ല. കുരുപ്പ് പിടിച്ച കോഴിയാണെന്നും മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നുവെന്നും. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റര്‍വ്യൂ എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുല്‍ ഫെയ്‌സ്ബുക്കില്‍ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് സഹയാത്രിക എം എ ഷഹനാസ് രംഗത്ത് എത്തിയിരുന്നു..

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം. കോണ്‍ഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഓരോ സ്ത്രീയെയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാള്‍ക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ദീര്‍ഘവീക്ഷണം. .. ഒരാളുടെ പോക്ക് കണ്ടാല്‍ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവ്. .കോഴികളെ കിലോമീറ്ററുകള്‍ അപ്പുറത്തൂന്ന് മണക്കും. ..ഇതൊക്കെ എനിക്ക് അല്പം കൂടുതലുണ്ട് എന്ന അഹങ്കാരം ഉണ്ടായിരുന്ന് ചെറുതായി ഉണ്ട്. .. എവിടെ സ്റ്റോപ്പ് ഇടണം. ..എന്ന് ഭംഗിയായി അറിയാം … ഇതിലൊരു മോശവുമില്ല. .. രസമായി കാണാനുള്ളതേ ഉള്ളു. .. ഇത്രയും നിഷ്‌കളങ്കരായ ഏട്ടായിമാര്‍ എത്രയുണ്ടെന്നോ. ..നിങ്ങളുവിചാരിക്കും മാങ്ങാക്കൂട്ടം മാത്രമാണെന്ന് പെണ്ണുങ്ങളോട് പരിധി വിട്ട് വീമ്പു കളിച്ചാല്‍. . കൊറേയെണ്ണത്തിന്റെ വൃത്തികെട്ട മുഖമൂടി അഴിച്ചുപറിച്ചു വസ്ത്രാക്ഷേപം നടത്തും…. ഈ സിസ്റ്റം മാറണമെങ്കില്‍ എല്ലാത്തിനെയും വലിച്ചു പറിച്ചു കാണിക്കണമെങ്കില്‍ കേരളത്തിലെ മിടുക്കികളായ നിങ്ങളിന്നോളം കാണാത്ത തന്റേടം കയ്യിലുള്ള അനേകം സ്ത്രീകളുണ്ട് ഇവിടെ. ..ഒരുമിച്ചു കൈചേര്‍ത്ത് പിടിച്ചാല്‍ പിഴുതെറിയാന്‍ കഴിയുന്ന അനേകം കാര്യങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു മാറ്റമായവര്‍. .. മാന്യതയുടെ…പാവത്താന്റെ മുഖംമൂടി അണിഞ്ഞു നിയമസഭയില്‍ ഇരിക്കുന്ന മന്ത്രി പുത്രന്മാരുടെ വരെ. .. വെറുതെ കൊങ്ങികള്‍ ഓവര്‍ ആക്കി ചളമാക്കണ്ട..സ്ത്രീ പീഡനവീരന്മാരാണ് കോണ്‍ഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളില്‍ മത്സരിക്കുന്നതെങ്കില്‍.. കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേല്‍ കയറി ആവും. ..ആ സ്ഥാനാര്‍ഥിത്വം. .. … ആവര്‍ത്തിക്കുന്നു.. രാഹുല്‍ വെറും കോഴിയല്ല. .കുരുപ്പ് പിടിച്ച കോഴിയാണ്. .. മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നു. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ. .അവന്റെ ഒരു പീഡന ന്യായീകരണ ഇന്റര്‍വ്യൂ ഈ ചാറ്റ് അവിടെ വെച്ച് ഞാന്‍ നിര്‍ത്തിയത് കൊണ്ട് ഇതില്‍ മോശമായൊന്നും ഇല്ല. .അവന്‍ മോശക്കാരനല്ലെന്നു ന്യായീകരിക്കുന്നവര്‍ക്ക് ഉപകരിച്ചേക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!