കേരളത്തിലെ ആദ്യ എഐ സാക്ഷര സർക്കാർ ജില്ലയായി എറണാകുളത്തെ മാറ്റാൻ AI-ERA’ പദ്ധതി

എറണാകുളം : കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ നൂതന പദ്ധതി ആരംഭിക്കുന്നു.

AI-ERA (Ernakulam Revolutionising Administration) എന്ന പേരിൽ കേരളത്തിലെ ആദ്യ എഐ സാക്ഷര സർക്കാർ ജില്ല എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് കാക്കനാട് ഇൻഫോപാർക്കിലെ പാർക്ക് സെന്റർ ഹാളിൽ നടക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി, വിവിധ വകുപ്പു മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ പ്രതിനിധികൾ, മറ്റ് വിശിഷ്ടാതിഥികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!