ദേശീയപാത 183-ൽ കോട്ടയം കുമളി റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

കുട്ടിക്കാനം : ദേശീയപാത 183-ൽ കനത്ത മഴയെ തുടർന്ന് കുട്ടിക്കാനത്തിന് സമീപം പുല്ലുപാറയിലും കടുവപ്പാറയിലും മണ്ണിടിഞ്ഞ് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.

റോഡിൽ പതിച്ച കല്ലും മണ്ണും നീക്കം ചെയ്തു.

തുടർന്ന് വൺവേ ട്രാഫിക്ക് രീതിയിൽ  നിയന്ത്രണങ്ങളോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്നത്.

അടിയന്തര ആവശ്യമുള്ളവർ മാത്രമെ ഹൈറേഞ്ച് മേഖലയിലേക്ക് യാത്ര പോകാവൂ എന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!