ഡിപ്പോകളിലെ സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് തീർന്നു; മാവേലിക്കരയിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് സപ്ലൈകോ

തിരുവനന്തപുരം : ഡിപ്പോകളിലെ സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താഞ്ഞതിനെത്തു ടർന്ന് മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് സപ്ലൈകോ. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റൻറ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് എ. സനിതകുമാരി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഫെബ്രുവരിയിലെ വിൽപനക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരിയിൽ ഡിപ്പോകളോട് കേന്ദ്ര ഓഫിസ് നിർദേശിച്ചിരുന്നു.

എന്നാൽ, ഈ മൂന്ന് ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലുള്ളവർ സബ്സിഡി സാധനങ്ങൾ ആവശ്യമില്ലെന്നാണ് അറിയിച്ചത്.

ഫെബ്രുവരിയിൽ മേൽപറഞ്ഞ ഡിപ്പോകളിൽ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതാവുകയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി, മുളക് തുടങ്ങി അഞ്ച് സബ്സിഡി സാധനങ്ങളും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളുമാണ് സ്റ്റോക്കില്ലാതായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!