കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് സിറോ മലബാര്‍ സഭ.
വന്യമൃഗശല്യം നിയന്ത്രിക്കുന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം. ആവശ്യങ്ങള്‍ വ്യക്തമാക്കി സിറോ മലബാര്‍ സഭ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനപ്പെട്ട ആവശ്യങ്ങളുമായി സിറോ മലബാര്‍ സഭ രംഗത്തുവന്നത്. അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ നാല് ആവശ്യങ്ങള്‍ സഭ മുന്നോട്ടുവെച്ചു. ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടണം. സംസ്ഥാനത്തെ മുന്നാക്ക സംവരണ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണം.
വന്യമൃഗശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി നിയമത്തിലെ ചില വകുപ്പുകള്‍ കേന്ദ്രം പരിഷ്‌കരിക്കണ മെന്നും ആവശ്യമുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ മുന്നാക്ക സംവരണ മാനദണ്ഡങ്ങള്‍ സംബന്ധിച്ച നിര്‍ദേശം സംസ്ഥാനം നടപ്പിലാക്കണം. വന്യമൃഗശല്യം നിയന്ത്രിക്കണം എന്നിവയാണ് സഭ മുന്നോട്ട് വെക്കുന്ന നാല് ആവശ്യങ്ങള്‍.
