പാലക്കാട്: സപ്ലൈകോ ഗോഡൗണിൽ തീപിടുത്തം. പാലാക്കാട് കുന്നംകുളം പട്ടാമ്പി റോഡിൽ ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്.
അരിയും ഗോതമ്പും ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചു. ചാക്കുകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തി നശിച്ചത് .അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്
