കോട്ടയം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

കോട്ടയം: കോട്ടയം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.

തൃക്കൊടിത്താനം ഡിവിഷൻ, മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് (ചീരംകുളം), പാമ്പാടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് (കുമ്പന്താനം) എന്നിവിടങ്ങളിലെ കരട് വോട്ടർ പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുക.

പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ആഗസ്റ്റ് അഞ്ചുവരെ ഓണ്‍ലൈനായി സ്വീകരിക്കും.

പട്ടികയിലുള്‍പ്പെട്ടവരുടെ പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷ (ഫോം 5) ഓണ്‍ലൈനായി നല്‍കുന്നതിനോടൊപ്പം പ്രന്റ് ഔട്ട് ഒപ്പിട്ടശേഷം അതത് ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ) മാർക്ക് നേരിട്ടോ തപാലിലോ നല്‍കണം. ആഗസ്റ്റ് 19 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!