നക്ഷത്ര വാരഫലം ജൂലൈ  19  മുതൽ 25   വരെ

✍️ സജീവ് ശാസ്താരം



അശ്വതി : ഗൃഹനിർമ്മാണത്തിനായി  തയാറെടുപ്പുകള് നടത്തും. സാമ്പത്തിക  ബാദ്ധ്യതകൾ  ഒരു പരിധിവരെ കുറയ്ക്കാന് സാധിക്കും.  ജോലി സമ്പാദനത്തിനുള്ള  പരിശ്രമങ്ങൾ വിജയിക്കും.  പൈതൃകസ്വത്തു ലഭിക്കും.

ഭരണി : മെച്ചപ്പെട്ട വാരമായിരിക്കും. പലതരത്തില് നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക്  അയവുണ്ടാകും. മാതാവില്നിന്നോ മാതൃബന്ധുക്കളിൽ നിന്നോ ആനുകൂല്യലാഭം. പ്രധാന കാര്യങ്ങൾക്കുള്ള  തീരുമാനം കൈക്കൊള്ളും. സാമ്പത്തിക വിഷമതകൾ തരണം ചെയ്യും.

കാർത്തിക :  ബിസിനസില് മികച്ച നേട്ടം. ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾവഴി  നേട്ടം . ഉപഹാരങ്ങൾ  ലഭിക്കും. ഗൃഹോപകരണങ്ങള് മാറ്റി വാങ്ങുവാൻ സാധിക്കും .

രോഹിണി : കർമ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും.  തൊഴിൽ രംഗത്ത്   ശാന്തതയുണ്ടാകും.

മകയിരം    തരണം ചെയ്യും.  കഴിവുകള്ക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും . ഒന്നിലധികം മാർഗങ്ങളിൽ  ധനാഗമം.അടുത്ത ബന്ധുക്കൾക്ക് ഗുണാനുഭങ്ങൾ  .

തിരുവാതിര :   ബിസിനസില് അവിചാരിത നേട്ടം. മുമ്പ്  കടം നല്കിയിരുന്നു പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ  പുരോഗതി. വാക്കുതര്ക്കങ്ങളിൽ  പരാജയം നേരിടാൻ  ഇടയുണ്ട് .ദീർഘ ദൂര യാത്രകൾ വേണ്ടിവരും.

പുണർതം :  സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ  അലസത വർദ്ധിക്കും .പൊതു രംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും.

പൂയം : പൊതുരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. കടം നൽകിയ  പണം തിരികെ ലഭിക്കും.

ആയില്യം : ഗൃഹനിർമ്മാണം  പൂർത്തീകരിക്കും .  കലാരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. സാധിച്ചെടുക്കാൻ  വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. മനസ്സിൽ സന്തോഷ വർദ്ധന .

മകം : കുടുംബത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും.  ഭൂമി വാങ്ങുവാന് സാധിക്കും. ഉദ്യോഗാർത്ഥികൾക്കു  ജോലി ലഭിക്കും. താല്ക്കാലിക ജോലികള് സ്ഥിരപ്പെടും. വ്യാപാര വിജയം. പുതിയ വസ്ത്രം   വാങ്ങുവാൻ യോഗം .

പൂരം : ആരോഗ്യനില തൃപ്തികരമാകും.  പ്രണയസാഫല്യം.  ജീവിത പങ്കാളിവഴി നേട്ടം , ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള എന്നിവ വസ്തുക്കൾ  സമ്മാനമായി ലഭിക്കും.ഭവനത്തിൽ  അറ്റകുറ്റപ്പണികൾ .

ഉത്രം :   കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം വർദ്ധിക്കും  അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസില് നേട്ടങ്ങൾ  കൈവരിക്കും. പണമിടപാടുകളിൾ  നേട്ടങ്ങൾ കൈവരിക്കും

അത്തം : ഔദ്യോഗികരംഗത്ത് തിരിച്ചടികൾ .ബന്ധുജനങ്ങൾ  മുഖേന ബുദ്ധിമുട്ടുകള്. കുടുംബത്തില് അസ്വസ്ഥതകൾ . ഉദരസംബന്ധമായ വൈഷമ്യങ്ങള് നിരന്തരം അലട്ടും.സന്താനങ്ങൾ മൂലം വിഷമങ്ങൾ .

ചിത്തിര :  സ്വപ്രയത്നത്താൽ  തടസങ്ങൾ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.ബന്ധുഗുണം അനുഭവിക്കും ,ഗൃഹനിര്മാണത്തില് പുരോഗതി. സ്വഗൃഹത്തില് നിന്നു വിട്ടുനില്ക്കേണ്ടിവരും.

ചോതി :  മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കും   സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്ക്ക് ഒത്തുതീര്പ്പിനുള്ള അവസരം. ബന്ധുഗുണം അനുഭവിക്കും .

വിശാഖം :  പണമിടപാടുകളിൽ  കൃത്യത പുലര്ത്തും.  രോഗശമനം ഉണ്ടാകും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം. ഭക്ഷണസുഖം വർദ്ധിക്കും . മാനസിക അ സ്വസ്ഥതകൾ  ശമിക്കും. ഉദരവ്യാധികളിൽനിന്നു  മോചനം.

അനിഴം :   സ്വകുടുംബത്തില്നിന്ന് അകന്നുകഴിയേണ്ടിവരും. പണമിടപാടുകളിൽ  നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അകല്ച്ച കുറയ്ക്കുവാന് സാധിക്കും.  താല്ക്കാലിക ജോലികള് സ്ഥിരപ്പെടാന് സാധ്യത.

തൃക്കേട്ട :  മനസിനു സുഖം നല്കുന്ന വാർത്തകൾ  കേള്ക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന്  രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും .

മൂലം :  പുതിയ ഗരീഹോപകരണങ്ങൾ  ഉപകരണങ്ങള് വാങ്ങും. ബന്ധുക്കള് വഴി  നേട്ടം. പൊതുപ്രവർത്തകർക്ക്  പ്രശസ്‌തി വർദ്ധന , തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

പൂരാടം:  ഔദ്യോഗികരംഗത്ത് അംഗീകാരം നേടും. സന്താനഗുണം വർധിക്കും ഊഹക്കച്ചവടത്തില് വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും .  വാഹനം മാറ്റിവാങ്ങുവാൻ തീരുമാനമെടുക്കും .

ഉത്രാടം  :   വിദ്യാർഥികൾക്ക്  പരീക്ഷകളില് ഉന്നതവിജയം. ഭൂമി ഇടപാടിൽ  ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സ മാഗമം ഉണ്ടാകും.കാലാവസ്ഥാ ജന്യ രോഗങ്ങൾ  പിടിപെടാം .

തിരുവോണം  : ബിസിനസില്നിന്നു നേട്ടം. മനസുഖം വർദ്ധിക്കും . ഏറ്റെടുത്ത കാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ  വഴി നേട്ടമുണ്ടാകും.

അവിട്ടം :  വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി യി പണം ചെലവിടും. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തിക മായി ചെറിയ വിഷമതകള് നേരിടും. സുഹൃദ് സഹായം ലഭിക്കും ,

ചതയം : ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും.  സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം നല്കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും.

പൂരുരുട്ടാതി:   സര്ക്കാരിൽ നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും. . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം. ഉദ്യോഗസ്ഥര്ക്ക് അനുകൂലമായ സ്ഥലം  മാറ്റം ഉണ്ടാകും,  വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

ഉത്രട്ടാതി : കര്മ്മരംഗം പുഷ്ടിപ്പെടും. മംഗളകര്മ്മങ്ങളിൽ  പങ്കെടുക്കും. ഇരുചക്രവാഹന ലാഭം ഉണ്ടാകും .  കുടുംബത്തില് സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത് .

രേവതി : വിദ്യാര്ത്ഥികൾക്ക്  ഉപരിപഠനത്തിന് പ്രവേശനം ,പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനലാഭം  .  രോഗശമനം ഉണ്ടാകും. വിവാഹാലോചനകളിൽ  തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും . പിതാവിനോ പിതൃതുല്യരായവർക്കോ രോഗദുരിത സാദ്ധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!