നീറ്റ്-യുജി ഫലം: ബി നീരജ് കേരളത്തില്‍ ഒന്നാമത്‌, യോഗ്യത നേടിയത് 11.21 ലക്ഷം പേര്‍

ന്യൂഡല്‍ഹി: നീറ്റ് – യുജി ഫലം പ്രഖ്യാപിച്ചു. ഫലങ്ങള്‍ neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ഏകദേശം 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. ഇതില്‍ 11.21 ലക്ഷം ഉദ്യോഗാര്‍ഥികള്‍ യോഗ്യത നേടി.

യോഗ്യത നേടിയതില്‍ 58ശതമാനവും പെണ്‍കുട്ടികളാണ്. പഞ്ചാബ് സ്വദേശിയായ ആര്യന്‍ ഗുപ്ത, ഹരിയാന സ്വദേശിയായ പന്‍ഷുല്‍ ബന്‍സാല്‍ എന്നിവര്‍ 715 മാര്‍ക്കോടെ ഒന്നാം റാങ്ക് പങ്കിടുന്നുവെന്നാണ് പ്രാഥമിക വിവരം. പരീക്ഷയില്‍ ആദ്യ നൂറു റാങ്ക് ജേതാക്കളില്‍ കേരളത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് ഇടംപിടിച്ചത്. നീരജ് ബി കേരളത്തില്‍ ഒന്നാമത്‌. ദേശീയ തലത്തില്‍ 89ാം റാങ്കാണ് നീരജിന് ലഭിച്ചിരിക്കുന്നത്.

690ന് മുകളില്‍ മാര്‍ക്ക് നേടിയ 138 പേരുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ 99 ശതമാനവും 17നും 19നും ഇടയില്‍ പ്രായമുള്ളവരാണ്. 650ഘ കൂടുതല്‍ മാര്‍ക്ക് 1,492 പേര്‍ക്ക്, 600 കൂടുതല്‍ മാര്‍ക്ക് 10,160 പേര്‍ക്ക്, 90,780 പേര്‍ക്ക് 500 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചു.

പരീക്ഷയുടെ അന്തിമ ഉത്തര സൂചിക എന്‍ടിഎ പുറത്തുവിട്ടിരുന്നു. പരീക്ഷ എഴുതിയവര്‍ക്ക് ഈ ഉത്തര സൂചിക ഡൗണ്‍ലോഡ് ചെയ്യാം. അന്തിമ സൂചിക പുറത്തുവിടുന്നതിന് മുമ്പ് മത്സരാര്‍ത്ഥികള്‍ സമര്‍പ്പിച്ചിരുന്ന എതിര്‍വാദങ്ങള്‍ എന്‍ടിഎ പരിശോധിക്കുകയും ആവശ്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. എതിര്‍പ്പുകള്‍ പരിഗണിച്ച് രണ്ട് ചോദ്യങ്ങളിലാണ് ഭേദഗതി വരുത്തിയത്. മള്‍ട്ടിപ്പിള്‍ ചോദ്യങ്ങള്‍ ഒഴിവാക്കിയ അധികൃതര്‍ ഉദ്യോഗര്‍ത്ഥികള്‍ക്ക് ഇത്തരം ചോദ്യത്തിന് മുഴുവന്‍ മാര്‍ക്ക് മൂല്യനിര്‍ണയ നയമനുസരിച്ച് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!