‘ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങളിലും ആചാരപരമായ വിഷയങ്ങളിലും കോടതി അമിതമായി ഇടപെടുന്നു’; രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ


തിരുവനന്തപുരം : ക്ഷേത്രകാര്യങ്ങളിൽ കോടതിയുടെ ഇടപെടലിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ.

എല്ലാ കാര്യങ്ങളിലും കോടതി ഇടപെടുന്ന സാഹചര്യം പുനഃപരിശോധിക്കേണ്ട സമയമായെന്നും, ഇത്തരത്തിലുള്ള ഇടപെടലുകൾ ദേവസ്വം ബോർഡുകളു ടെയും ഭക്തജനങ്ങളുടെയും പങ്ക് പരിമിതപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ കാര്യങ്ങളിലും കോടതി ഇടപെടുമ്പോൾ ഭക്തജനങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും എന്താണ് അവശേഷിക്കുന്നതെന്ന് ചോദിച്ചു.
ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങളിലും ആചാരപരമായ വിഷയങ്ങളിലും അമിതമായ ഇടപെടൽ ഉണ്ടാകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ശബരിമലയിൽ അവിടെ ദേവസ്വം ബോർഡിനോ സർക്കാരിനോ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണെന്നും,

ഏത് പൂവ് ഉപയോഗിക്കണമെന്നതുവരെ ഹൈക്കോടതി നിർദേശിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു

ക്ഷേത്രങ്ങളുടെ കാര്യത്തിൽ കോടതിയുടെ ഇടപെടലിന്റെ പരിധി സംബന്ധിച്ച് ഗൗരവമായ ചർച്ച നടക്കേണ്ട സമയമാണിതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും അവിടെ ഇത്തരത്തിലുള്ള കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കുമെന്നും നിയമസഭയ്ക്ക് പുറത്തു സമാന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ കോടതി അലക്ഷ്യത്തിന്റെ പ്രശ്നം ഉയരാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പരാമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!