തുറക്കലിൽ സ്വകാര്യ ബസിന് തീപിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സന ബസാണ് കത്തിയത്.പുക ഉയർന്നതോടെ ജീവനക്കാരും യാത്രക്കാരും ബസില്‍ നിന്ന് പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. പിന്നാലെ ബസ് ആളിക്കത്തി. പരിസരവാസികളും മൂന്ന് അഗ്നി രക്ഷാസേന യൂണിറ്റുകളും ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീ കെടുത്തിയത്.
ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ ബസ് കത്തിയതില്‍ സമഗ്രമായ അന്വേഷണം ആവേണമെന്ന് ബസ് ഉടമ ആവശ്യപെട്ടു. തന്നോടുള്ള രാഷ്ട്രീയ-വ്യക്തി വിരോധമാണോ കാരണമെന്ന് സംശയമുണ്ടെന്നും ഉടമ യൂനുസ് അലി വി ടി പറഞ്ഞു.
നിറയെ ആളുകളുമായി ഓടിക്കൊണ്ടിരിക്കെ പുക…പിന്നാലെ തീഗോളമായി സന ബസ്… സംഭവം
