ഒടുവിൽ മൗനം വെടിഞ്ഞ് ശ്വേത മേനോൻ; ‘ഞാന്‍ സംഘിയോ കമ്മിയോ അല്ല, ആരുടേയും പാവയാകാതിരിക്കാനാണ് തന്റെ രാജി…

കൊച്ചി : താരസംഘടന ‘അമ്മ’യുടെ ജനറല്‍ബോഡിയില്‍ ഉണ്ടായ പ്രശ്നങ്ങൾക്കും നേതൃനിരയിലെ കൂട്ട രാജിക്കും പിന്നാലെ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും ‘അമ്മ’ മുൻ പ്രസിഡന്റുമായ ശ്വേത മേനോൻ.

യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായി നേരിട്ടപ്പോള്‍ ആണ് രാജി വെക്കാൻ തീരുമാനിച്ചതെന്ന് ശ്വേത പറഞ്ഞു. രാജിവെയ്ക്കാനുള്ള തീരുമാനം ദൗര്‍ബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണ് എന്നും ശ്വേത വ്യക്താക്കി.

മാത്രമല്ല തങ്ങളുടേത് ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകള്‍ സമഗ്രമായി പരിശോധിക്കണമെന്നും. പൂര്‍ണ്ണ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ ഒരു ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ശ്വേതാ ആവശ്യപ്പട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!