തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്. അടുത്ത വർഷം ടീം കേരളത്തിലെത്തും എന്നാണ് വിവരം. അർജന്റീന ഫുട്ബോൾ അസോസിയേഷൻ അനുമതി കിട്ടിയയെന്നാണ് സൂചന. ഇത് സംബന്ധിച്ച് നാളെ നിർണ്ണായക പ്രഖ്യാപനം ഉണ്ടാകും.
ലയണൽ മെസ്സിയും കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ രണ്ട് മത്സരങ്ങൾ ഉണ്ടാവാനാണ് സാധ്യത. അര്‍ജന്‍റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്. സ്പോൺസർ വഴിയായിരുന്നു യാത്ര ചെലവ് കണ്ടെത്തുക.
അര്‍ജന്‍റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്. സ്പോൺസർ വഴിയായിരുന്നു യാത്ര ചെലവ് കണ്ടെത്തുക. സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കിയത്. അർജൻ്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയർന്ന ചെലവായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ഷണം നിരസിക്കുന്നതിന് കാരണമായത്.