ഭാരതീയ കിസാൻ സംഘത്തിന്റെ ദ്വിദിന അഖില ഭാരതീയ പ്രബന്ധ സമിതി യോഗത്തിന് മീററ്റിൽ തുടക്കമായി

മീററ്റ് : ഭാരതീയ കിസാൻ സംഘത്തിന്റെ ദ്വിദിന അഖില ഭാരതീയ പ്രബന്ധ സമിതി യോഗത്തിന് ഇന്ന് (ആഗസ്റ്റ് 8) ഉത്തർപ്രദേശിലെ മീററ്റിലുള്ള മാധവ് കുഞ്ചിൽ തുടക്കമായി.

അഖില ഭാരതീയ അധ്യക്ഷൻ കെ. സായി റെഡ്ഡി, മഹാമന്ത്രി മോഹിനി മോഹൻ മിശ്ര, അഖില ഭാരതീയ ഉപാധ്യക്ഷമാരായ സുശീല വിശ്നോയ്, വിശാൽ ചന്ദ്രാകർ, പെരുമാൾ, രാം ഭരോസ് വാസോതിയ എന്നിവർ ചേർന്ന് ഭാരതമാതാവിനും ഭഗവാൻ ബലരാമനും മുൻപിൽ ദീപം തെളിയിക്കുകയും ധ്വജാരോഹണം നടത്തുകയും ചെയ്ത് യോഗം ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംസ്ഥാന, പ്രാന്ത അധ്യക്ഷന്മാർ, മഹാമന്ത്രിമാർ, ഖജാൻജിമാർ, മേഖലാ സംഘടനാ മന്ത്രിമാർ, പ്രാന്ത സംഘടനാ മന്ത്രിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ സമ്പർക്ക് പ്രമുഖും ഭാരതീയ കിസാൻ സംഘത്തിന്റെ സമ്പർക്ക് അധികാരിയുമായ രാംലാൽ, ഭാരതീയ കിസാൻ സംഘത്തിന്റെ അഖില ഭാരതീയ സംഘടനാ മന്ത്രിയായ ദിനേശ് കുൽക്കർണി എന്നിവരുടെ പ്രത്യേക സാന്നിധ്യവും യോഗത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

കേരളത്തിൽ നിന്നും സംസ്ഥാന അദ്ധ്യക്ഷൻ ഡോ അനിൽ വൈദ്യമംഗലം, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ രതീഷ് ഗോപാലൻ, സംസ്ഥാന സംഘടനാ സെക്രട്ടറി പി മുരളീധരൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!