അമ്മയിൽ നീതി നിഷേധം…ജനറൽ ബോഡിയിൽ എല്ലാം തുറന്ന് പറയുമെന്ന് ഉണ്ണി ശിവപാൽ

കൊച്ചി : അഭിനേതാക്കളുടെ സംഘടന അമ്മയിൽ നീതി നിഷേധമെന്ന് ട്രഷറർ ഉണ്ണി ശിവപാൽ. ഓഫീസ് സ്റ്റാഫിന്റെ പരാതിയിൽ അമ്മ തന്നെ കേട്ടില്ല. തന്നെ നിർബന്ധിത അവധിയിൽ പറഞ്ഞയച്ചു. ജനറൽ ബോഡിയിൽ എല്ലാം തുറന്നുപറയുമെന്നും ഉണ്ണി ശിവപാൽ പറഞ്ഞു.

ഇന്ന് ജനറൽബോഡി നടക്കാനിരിക്കെയാണ് ഉണ്ണിയുടെ വീഡിയോ പുറത്ത് വന്നത്. അമ്മയിൽ നിന്ന് തിരഞ്ഞെടുത്ത ഒരു ട്രഷറർ പുറത്ത് നിൽക്കുന്നു. മെയ് 12 ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താൻ പങ്കെടുത്തു,  എന്നിട്ടും തന്നെ കേൾക്കാൻ ഭാരവാഹികൾ തയ്യാറായില്ല. മാധ്യമങ്ങളിലൂടെയാണ് അവധിയിൽ പറഞ്ഞയച്ചുവെന്ന് അറിയുന്നത്. ഇത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? ഒരു സ്റ്റാഫ് പറഞ്ഞ കാര്യങ്ങൾ കെട്ടിടാൻ തന്നെ അവധിയിൽ വിട്ടത്.

ഒരു തെറ്റുപോലും ചെയ്യാത്ത തന്നെ ഇങ്ങനെ ക്രൂശിക്കുന്നതിന് എന്ത് ന്യായമാണുള്ളത്. കാലം തെളിയിക്കേണ്ട ചില സത്യങ്ങൾ ഉണ്ട്. മാധ്യമങ്ങളുടെ മുന്നിൽ വന്ന് ഇതുവരെ ഒരു കാര്യങ്ങളും സംസാരിച്ചിട്ടില്ല. ഇന്ന് നടക്കുന്ന ജനറൽ ബോഡിയിലാണ് വിശ്വാസം. കമ്മിറ്റിയിലെ ആരും എന്നെ വിളിച്ചില്ല ചില അംഗങ്ങൾ മാത്രമാണ് വിളിച്ചത്. ഒരു ഗ്രൂപ്പിന്റെയും ഭാഗമായി ഇതുവരെ നിന്നിട്ടില്ല. ആദ്യമായി അമ്മയിൽ ഒരു പാനലിലും നിൽക്കാതെ മത്സരിച്ചിട്ടുള്ള ആളാണ് താൻ.

തോറ്റാലും ജയിച്ചാലും അമ്മ എന്ന സംഘടനയ്ക് വേണ്ടി പ്രവർത്തിച്ചയാളാണ് താൻ. സത്യസന്ധതയ്ക്കും നീതിയ്ക്കും വിലയുണ്ടോ എന്ന് നമുക്ക് നോക്കാം. ഞാൻ നിങ്ങളിൽ വിശ്വാസം അർപ്പിക്കുന്നു. അതിന് ശേഷം ചില കാര്യങ്ങൾ എനിക്ക് പറഞ്ഞെ മതിയാകൂ , ഉണ്ണി ശിവപാൽ വാട്സാപ്പ് വീഡിയോയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!