തൃശ്ശൂരിലെ ബാറിന് മുന്നിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം..പ്രതി പിടിയിൽ…

തൃശൂർ : വധശ്രമക്കേസിലെ പ്രതിയെ വടക്കേക്കാട് പൊലീസ് ബെംഗളൂരുവിൽനിന്നും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ജൂലൈ എട്ടിന് ആല്‍ത്തറയിലുള്ള ദേവാസുര ബാറിന്റെ മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി കുഴിങ്ങര പൊന്തയില്‍ സുബി(അബുക്ക-32)നെയാണ് ഞായറാഴ്ച ബെംഗളൂരുവിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളെയും വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിനുശേഷം ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി. ഇയാളെ പിടികൂടാനായി ഗുരുവായൂര്‍ എ.സി.പി എം.സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ രമേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തുടർന്ന് പൊലീസ് വേഷംമാറിയെത്തിയാണ് ബെംഗളൂരുവിൽനിന്ന് പ്രതിയെ പിടികൂടിയത്.

കാപ്പ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ പേരില്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ 25 ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!