അബുദാബി: ചൈനയുടെ സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവ് ഒരിക്കലും ഇനി നടപ്പിലാകില്ല എന്ന് ഉറപ്പു വരുത്തി ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും. ഇന്ത്യക്ക് പുറമെ അമേരിക്കയുടെയും യൂറോപ്പിന്റെയും സ്വപ്ന പദ്ധതിയായ ഭൂഖണ്ഡാന്തര വ്യാപാര ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതോടെയാണിത്.
ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ചൊവ്വാഴ്ച ഈ കരാറിൽ ഒപ്പുവച്ചതോടെ യൂറോപ്പിനെ മിഡിൽ ഈസ്റ്റിൻ്റെ ചില ഭാഗങ്ങളിലൂടെ കടൽ, റെയിൽ മാർഗം ഇന്ത്യയുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു വ്യാപാര ഇടനാഴിയുയാണ് യാഥാർഥ്യമാകാൻ പോകുന്നത് .
യുഎസിൻ്റെയും യൂറോപ്യൻ യൂണിയൻ്റെയും പിന്തുണയുള്ള ഒരു ബ്രിഹദ് പദ്ധതിയാണിത്. ഇത് നടപ്പിലാകാതിരിക്കാനാണ് ഹമാസ് ഇപ്പോൾ ഇസ്രയേലിനെ ആക്രമിച്ചതെന്ന് യുദ്ധം തുടങ്ങിയ കാലത്ത് ജോ ബൈഡൻ തുറന്നു പറഞ്ഞിരുന്നു. എന്നാൽ എന്തൊക്കെ സംഭവിച്ചാലും പദ്ധതിയുമായി മുന്നോട്ട് പോകും എന്ന ഇന്ത്യയുടെ നിശ്ചയ ദാർഢ്യം തന്നെയാണ് ഇപ്പോൾ ഒരിക്കൽ കൂടെ വെളിവാകുന്നത്.
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവിന് ബദലായ ഭൂഖണ്ഡാന്തര വ്യാപാര ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വച്ചതോടു കൂടിയാണ്, ഇന്ത്യയുടെയും അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും സ്വപ്‌നങ്ങൾ ചിറകടിച്ചുയരുകയും ചൈന ചിറകറ്റ് വീഴുകയും ചെയ്യുന്ന പ്രധാനപ്പെട്ട ചുവട് പൂർത്തിയായത്
കടക്കെണിയിലൂടെയും, വ്യാപാരത്തിലൂടെയും ഈ ലോകം തന്നെ കീഴടക്കാനുള്ള ഉദ്ദേശവുമായി ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് കൊണ്ട് വന്ന സ്വപ്ന പദ്ധതിയായിരിന്നു ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവ്. ഇന്ത്യയുടെ കാശ്മീരിൽ കൂടെ കടന്നു പോകുന്ന ഈ പദ്ധതിക്കെതിരെ ഭാരതം അതിരൂക്ഷമായാണ് പ്രതികരിച്ചത്.