തിരുവനന്തപുരം : പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിൽ എത്തില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ പരാമർശത്തിനെതിരെ ബിനീഷ് കോടിയേരി.
പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനമാണെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു.
1980-ൽ ഇന്ത്യയിലാദ്യമായി ഇ കെ നായനാർ സർക്കാർ കർഷക തൊഴിലാളികൾക്കായി പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസ് നേതാക്കൾ ഇതേ മനോഭാവമാണ് പുലർത്തിയത്. ആ തുക തൊഴിലാളികൾ കള്ളുകുടിച്ച് തീർക്കുമെന്നാണ് അന്ന് അവർ വാദിച്ചത്.
പാവപ്പെട്ടവരുടെ അധ്വാനത്തെയും ജീവിതാവസ്ഥകളെയും പുച്ഛത്തോടെ കാണുന്ന കോൺഗ്രസിന്റെ ഈ ഉപരിവർഗ്ഗ ചിന്താഗതിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് വീണ്ടും തെളിയിച്ചെന്ന് ബിനീഷ് കോടിയേരി വിമർശിച്ചു.
