തേങ്ങ ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈൻ കമ്പിയിൽ തട്ടി; തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം : നെടുമങ്ങാട് പനവൂരിൽ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പനയംമുട്ടം സ്വദേശി ഭുവനചന്ദ്രൻ നായരാണ് മരിച്ചത്.

ഏണിയിൽ കയറി തേങ്ങ ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം.

പനവൂർ കരിക്കുഴി സ്വദേശി സുലൈമാന്റെ വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!