കേരളത്തില്‍ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്ര ഇന്നുമുതൽ

തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്ര ഇന്നുമുതൽ.
രാവിലെ 8.30 ന് മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി  ഉദ്ഘാടനം ചെയ്ത ശേഷം രാവിടെ 9 മണി മുതല്‍ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും.

ഉത്ഘാടനത്തെ തുടർന്ന് വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്‌ആർടിസിയില്‍ പിഎസ്‍സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ.

ഉത്ഘാടനത്തിന് മുൻപ് ബസ്സില്‍ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല. സ്തീകള്‍ക്ക് സൗജന്യമുള്ള ഓർഡിനറി ബസുകള്‍ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകുമെന്നും അറിയിപ്പ്.
കെഎസ്‌ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തില്‍ ഓർഡിനറി ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. സൗജന്യ യാത്ര ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് ഓർഡിനറി സർവീസ് ഉള്ളത് മലപ്പുറത്താണ്. ഓർഡിനറിയും ടിടിയും ഉള്‍പ്പെടെ ആകെ 87 ബസുകളില്‍ മാത്രമാണ് സൗജന്യ യാത്ര. ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ള മലപ്പുറത്ത് സർവീസുകള്‍ കൂട്ടണമെന്നാണ് ഉയരുന്ന ആവശ്യം.

‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ സിപിഎം പങ്കെടുക്കില്ല. പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാൻ മുഴുവൻ എംഎല്‍എമാർക്കും സിപിഎം നിർദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!