എല്ലാ വഴികളിലൂടെയും വയനാടിനൊപ്പം ചേരുകയാണ് ലോക മലയാളികൾ, കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയെ കൂടി നല്‍കി എല്‍കെജി വിദ്യാര്‍ത്ഥിനി

പത്തനംതിട്ട : സാധ്യമായ എല്ലാ വഴികളിലൂടെയും വയനാടിനൊപ്പം ചേരുകയാണ് ലോക മലയാളികൾ. പത്തനംതിട്ടയിൽ കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയെ കൂടി നല്‍കി മാതൃക തീര്‍ക്കുകയാണ് ഒരു എല്‍കെജി വിദ്യാര്‍ത്ഥിനി.

പത്തനംതിട്ട ആറന്മുള സ്വദേശി ഗ്രീഷ്മയുടെ മകള്‍ അനയ അജിതാണ് കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയെ കൂടി കൈമാറിയത്.

അണ്ണാറകണ്ണനും തന്നാലായത് എന്നു പറയുംപോലെ ദുരന്തമുഖത്തെ മനുഷ്യരെ ചേര്‍ത്തു പിടിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ്. പത്തനംതിട്ടയിലെ ഒരു കൊച്ചു മിടുക്കി തന്റെ കുടുക്കയിലുണ്ടാ യിരുന്ന സമ്പാദ്യത്തിനൊപ്പം ഒരു പാവയെ കൂടി വയനാടിന് കൈമാറി.

എല്‍കെജി വിദ്യാര്‍ത്ഥിനിയും, ആറന്മുള സ്വദേശി ഗ്രീഷ്മയുടെ മകള്‍ അനയ അജിത് കളക്ടര്‍ക്കാണ് തുകയും പാവയും കൈമാറിയത്.

പാവയും കുടുക്കയിലെ പണവും മാധ്യമങ്ങളില്‍ കണ്ട കുട്ടിക്ക് നല്‍കാനാണ് കളക്ടര്‍ക്ക് കൈമാറിയതെന്ന് അനയയും, അനയയുടെ അമ്മയും പറഞ്ഞു. പണത്തിനൊപ്പം പാവയേയും വയനാട്ടിലേക്ക് എത്തിക്കുമെന്ന് അനയക്ക് കളക്ടര്‍ വാക്ക് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!