തിരുവനന്തപുരം : ശബരമലയ്ക്ക് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ സ്വർണ്ണക്കൊള്ള നടന്നിരിക്കുന്നത് അധികൃതർക്ക് ഉത്തമ ബോധ്യം വന്നിരിക്കുന്നതിനാൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ് . ശ്രീരാജ്കൃഷ്ണൻ പോറ്റി
നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലുള്ള 20 ലധികം ക്ഷേത്രങ്ങളിലാണ് (പാറശ്ശാല മഹാദേവ ക്ഷേത്രം അടക്കം) സ്വർണ്ണവും വെള്ളിയും ആഭരണങ്ങൾ പരിശോധനയിൽ കാണാനില്ലെന്ന് തിരുവാഭരണ കമ്മിഷണർ റിപ്പോർട്ട് നല്കിയിരിക്കുന്നത്.
നിത്യ കൊള്ളയും അഴിമതിയും ധൂർത്തും തിരുവിതാംകുർ ദേവസ്വം ബോർഡിന്റെ മുഖ മുദ്രയായി മാറിയിരിക്കുന്നു. ഇതിനെതിരെ ഭക്തർ ഒരുമിക്കണമെന്നും , അഖില തന്ത്രി പ്രചാരക് സഭ ആവശ്യപ്പെട്ടു . വിശ്വാസ വഞ്ചന ഒരു വിധത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ അറിയിച്ചു
