ഞാൻ ഇല്ലാത്ത ലോകത്ത് നിന്നെ തനിച്ചാക്കില്ല; മരണത്തിലും ഒപ്പം കൂട്ടി; ദയാവധം സ്വീകരിച്ച് നെതർലൻഡ്സ് മുൻ പ്രധാനമന്ത്രിയും ഭാര്യയും

ആംസ്റ്റർഡാം : നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി ഡ്രിസ് ഫൻ അഹ്ത് മരണത്തിലും ഭാര്യ യൂജീനിയെ ഒപ്പം കൂട്ടി. രണ്ടുപേരും കൈകോർത്തുപിടിച്ച് ഈ മാസം അഞ്ചിന് ദയാവധം സ്വീകരിച്ചു . 93 വയസ്സായിരുന്നു ഇരുവർക്കും. ഫൻ അഹ്ത് സ്ഥാപിച്ച പലസ്തീൻ അനുകൂലസംഘടനയായ റൈറ്റ്സ് ഫോറമാണ് ഇരുവരുടെയും മരണവിവരം പുറത്തുവിട്ടത്.

ജീവിത അവസാനം വരെ നിഴൽ പോലെ കൂടെ ഉണ്ടായിരുന്ന ജീവിതപങ്കാളിയെ മരണത്തിനും തനിച്ചാക്കില്ല എന്നുള്ള തീരുമാനമാണ് ഭാര്യയെ ഒപ്പം കൂട്ടിയത്. ഡ്രിസ് ഫൻ അഹ്തിന് മസ്തിഷ്‌ക രക്തസ്രാവ രോഗം പിടിപ്പെട്ടിരുന്നു. രോഗത്തിൽ നിന്ന് അദ്ദേഹം പൂർണ്ണമുക്തമായിരുന്നില്ല. ഇരുവരും രോഗത്താൽ അവശരായിരുന്നു. ഞാൻ ഇല്ലാത്ത ലോകത്ത് രോഗത്താൽ ക്ലേശിക്കുന്ന നിന്നെ തനിച്ചാക്കില്ല എന്ന് ഇരുവരും എപ്പോഴും പറഞ്ഞിരുന്നു. മരണത്തിൽ പോലും പരസ്പരം പിരിയാൻ രണ്ടുപേർക്കുമാകില്ലായിരുന്നു .അങ്ങനെയാണ് ഇരുവരും ദയാവധം സ്ഥീകരിച്ചത്.

1977 മുതൽ 82 വരെ നെതർലൻഡ്സിന്റെ പ്രധാനമന്ത്രിയായിരുന്നു ഫൻ അഹ്ത്. ക്രിസ്ത്യൻ ഡെമോക്രാറ്റിക് അപ്പീൽ പാർട്ടിനേതാവായിരുന്ന അദ്ദേഹം . പിന്നീട് ഇടതുപക്ഷത്തിലേക്ക് പോയി. . ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിലെ നിലപാടിന്റെ പേരിൽ അദ്ദേഹം 2017-ൽ പാർട്ടിവിട്ടു.

അസഹീനമായ വേദന, രോഗത്തിൽ നിന്ന് രക്ഷപ്പെടില്ല എന്നുള്ള അവസ്ഥ, എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ മരണം നീട്ടിക്കൊണ്ടുപോകുന്നതിനെക്കാൾ ശാന്തിയോടെയുള്ള മരണം ഒരുക്കികൊടുക്കുന്നതാണ് ദയാവധം. ദയാവധത്തിന് 2002-ൽ നിയമപരമായി അനുമതിനൽകിയ രാജ്യമാണ് നെതർലൻഡ്സ്. ഡോക്ടർമാരുടെ സഹായത്തോടെ ദയാമരണം സാധ്യമാക്കിക്കൊടുക്കുന്ന സന്നദ്ധസംഘങ്ങളും നെതർലൻഡ്സിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!