ന്യൂയോർക്കിലെ ഇന്ത്യാ ദിന പരേഡിൽ പ്രതാപം വിളിച്ചറിയിച്ച് അയോധ്യ രാമക്ഷേത്ര ഫ്ലോട്ട്

വാഷിംഗ്ടൺ : ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഭാരത സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൻ്റെ ഭാഗമായി നടന്ന ഇന്ത്യാദിന പരേഡിൽ രാമക്ഷേത്ര മാതൃക അവതരിപ്പിക്കപ്പെട്ടു. വൻ ജനാവലീയാണ് ആഘോഷചടങ്ങുകൾ വീക്ഷിക്കാൻ എത്തിയിരുന്നത്.

ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിൽ പരമ്പരാഗത വസ്ത്രം ധരിച്ച് ഇന്ത്യൻ ത്രിവർണ്ണ പതാക കൈകളിൽ പിടിച്ച് ഇന്ത്യൻ പ്രവാസികൾ നൃത്തം ചെയ്യുന്നതും കാണാമായിരുന്നു. 

ഈ പരിപാടി നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തീവ്ര ഇസ്ലാം ഗ്രൂപ്പുകൾ രാമക്ഷേത്ര മാതൃക പരിപാടിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.  ചില സംഘടനകൾ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനും ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളിനും കത്തെഴുതുകയും ചെയ്തിരുന്നു .

കത്തിൽ ഒപ്പിട്ട ഗ്രൂപ്പുകളിൽ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ്, ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ, ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നിവ ഉൾപ്പെടുന്നു. ഹിന്ദു വലതുപക്ഷത്തിന്റെ പോരാളിയാണ് ശ്രീരാമൻ എന്നാണ് ഇസ്ലാം സംഘടനകളുടെ കത്തിൽ പറയുന്നത്.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസാണ് സ്വാതന്ത്ര്യ വാർഷിക പരിപാടിയായി ഇന്ത്യ ഡേ പരേഡ് സംഘടിപ്പിച്ചത് .വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) ജനറൽ സെക്രട്ടറി അമിതാഭ് മിത്തലാണ് ക്ഷേത്രമാതൃകയുടെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് . അമേരിക്കയിൽ ഇതാദ്യമായാണ് രാമക്ഷേത്രത്തിന്റെ ടാബ്‌ലോ പ്രദർശിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!