തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ നിർണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും.
നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കി കഴിഞ്ഞു. മുന്നണിയിൽ ധാരണയാകും മുമ്പ് ഉപ നേതൃപദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിന്റെ നടപടിയിലും സിപിഐയിൽ അമർഷമുണ്ട്. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് ഒരു വിഭാഗത്തിൻ്റെ നിലപാട്. മുന്നണി ഐക്യം കൂടി കണക്കിലെടുക്കണമെന്ന് ആവശ്യവും സിപിഐയിൽ ഉണ്ട്.
