ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: കണ്ടാലറിയാവുന്ന 300 പേർക്കെതിരെ കേസ്


തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്‌ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു. അക്രമത്തില്‍ ഇഡി ഉദ്യോഗസ്ഥൻ ഡിക്സൻ ഡേവിഡിനും പരിക്കേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥന്‍റെ മൊഴി.

കൃത്യനിർവഹണത്തിന് തടസ്സം നിന്നുവെന്നും പ്രതികള്‍ “ഇവന്മാരെ കൊല്ലെടാ ” എന്ന് ആക്രോശിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. വാഹനം തല്ലി തകർത്തതിന് പിഡിപിപി ആക്ടും ചുമത്തി. ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ വി. സനത്ത് റെഡ്ഡിയാണ് പരാതിക്കാരൻ. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായ തായും എഫ്‌ഐആറില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെ‍യ്ഡ‍ിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകർത്തു. അതിക്രമത്തില്‍ ഇ ഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഡ്രൈവറെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്‌ഐ നേതാവിനെയാണ് ആദ്യം കേസില്‍ അറസ്റ്റ് ചെയ്തത്. 10 പ്രതികളുടെ ചിത്രങ്ങള്‍ സിപിഎം നേതാക്കള്‍ക്ക് പൊലീസ് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!