മെയ് 25 വരെ നാലു ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം

കോഴിക്കോട് : ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികളെ തുടർന്ന് വടക്കൻ കേരളത്തിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കുമെന്നാണ് അറിയിപ്പ്.

പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ 3-ാം നമ്പർ 500 എം.വി.എ. ട്രാൻസ്‌ഫോർമറിന്റെ 220 കെ വി ബുഷിംഗിൽ തകരാർ സംഭവിച്ചതിനെ തുടർന്നാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. തകരാർ പരിഹരിക്കാൻ ഒരാഴ്ച വേണ്ടിവരുമെന്നാണ് പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിട്ടുള്ളത്

അറ്റകുറ്റപണികൾ തീർക്കാനുള്ള ജോലികൾ പൂർത്തിയാക്കുന്നതിന് 2026 മെയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ച സാഹചര്യത്തിൽ 25 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായാണ് കെ എസ് ഇ ബി എൽ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!