ബിനീഷ് കോടിയേരിയോട് സിപിഎം അവഗണന…

തിരുവനന്തപുരം : അംഗത്വം പുതുക്കണമെന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു. ലഹരി കേസിൽ പ്രതിയായതോടെയാണ് അംഗത്വം റദ്ദാക്കിയിരുന്നത്.

2001 മുതൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിൽ സിപിഎം അംഗമാണ് ബിനീഷ് കോടിയേരി. മുൻപ് എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് ബിനീഷ് പാർട്ടി മെമ്പർഷിപ്പ് നേടുന്നത്. എന്നാൽ 2022-ൽ ലഹരിക്കേസുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായതോടെയാണ് അസാധാരണ നടപടിയിലൂടെ പാർട്ടി മെമ്പർഷിപ്പ് മരവിപ്പിച്ചത്.

സാധാരണഗതിയിൽ ഒരു കേസിൽ പ്രതിയാകുമ്പോൾ മെമ്പർഷിപ്പ് പൂർണ്ണമായി റദ്ദാക്കുന്ന രീതി സിപിഎമ്മിൽ ഉണ്ടാകാറില്ലെങ്കിലും, ലഹരിക്കേസ് ആയതിനാലാണ് മെമ്പർഷിപ്പ് മരവിപ്പിച്ചത് എന്നാണ് പാർട്ടി നൽകിയ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!