കോട്ട : തിരുവനന്തപുരത്തുനിന്ന് ദില്ലിയിലേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ബി1 എസി കോച്ച്, എന്‍ജിന്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. ബി1 കോച്ച് പൂര്‍ണമായി കത്തിയമര്‍ന്നു. യാത്രക്കാരുടെ ലഗേജുകളും കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. എന്‍ജിനില്‍നിന്ന് ബോഗികള്‍ വേര്‍പെടുത്തി.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിന്‍ പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ദില്ലിയില്‍ എത്തേണ്ട ട്രെയിനാണിത്. അപകടസമയം നിരവധി മലയാളി യാത്രികരും ട്രെയിനില്‍ ഉണ്ടായിരുന്നു.
കേരളത്തില്‍നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം
