വയനാട്: മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകൾ നാട്ടുകാർ ഉപരോധിക്കുകയാണ്. മാനന്തവാടി നഗരത്തിലും അജിയുടെ മൃതദേഹമുള്ള മാനന്തവാടി മെഡിക്കല്‍ കോളേജിന് മുന്നിലും നാട്ടുകാരുടെ പ്രതിഷേധമുണ്ട്. കാട്ടാന ഇറങ്ങിയിട്ട് ദിവസങ്ങളോളം ആയിട്ടും കൃത്യമായ വിവരം ആളുകളെ അറിയിക്കുന്നതിനോ ആനയെ പിടികൂടുന്നതിനോ ഉള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.
ആന ഒരാളുടെ ജീവനെടുത്തപ്പോള്‍ മാത്രമാണ് അധികൃതര്‍ നടപടികളിലേക്ക് കടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
