തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വി ഡി സതീശനായി നടക്കുന്ന പ്രകടനങ്ങള്‍ക്കെതിരെ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍.
പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു.
പട നയിക്കാന്‍ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല. താഴെ തട്ടിലുളള പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും കൂടെ വെട്ടിയപ്പോഴാണ് മരം വീണതെന്നാണ് അലോഷ്യസ് സേവ്യര്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
