മന്നത്ത് പത്മനാഭ പുരസ്ക്കാരം
അഡ്വ. ജി. രാമൻ നായർക്ക്

ഗുരുവായൂർ : ഗ്ളോബൽ എൻ എസ് എസ് മന്നം ജയന്തിയോടനുബന്ധിച്ച്  വർഷം തോറും നല്കി വരുന്ന പ്രമുഖ സാമൂഹിക, സംസ്കാരികപ്രവർത്തകനുള്ള                   “മന്നത്ത്പത്മനാഭ ” പുരസ്ക്കാരത്തിന്  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന അഡ്വ: ജി . രാമൻ നായർക്ക് നല്കുവാൻ ജി എൻ എസ് എസ് തീരുമാനിച്ചു.

ഗുരുവായൂർ മുനിസിപ്പൽ ലൈബ്രറി ഹാളിൽ ജനുവരി രണ്ടിന് ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി. രാമചന്ദൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന
മന്നത്ത് പത്മനാഭൻ്റെ 148ാം ജയന്തി ആഘോഷത്തിൽ വെച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ. വിജയൻ  “മന്നത്ത്  പത്മനാഭ പുരസ്കാരം ” ജി.രാമൻ നായർക്ക് സമ്മാനിക്കും.

കവിയും, പണ്ഡിതനും, പ്രഭാഷകനുമായ കാക്കശ്ശേരി രാധാകൃ ഷ്ണൻ മാസ്റ്റർ മന്നത്ത് പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തും. ജി എൻ എസ് എസ് ഭാരവാഹികൾ ആശംസാ പ്രസംഗങ്ങൾ നടത്തും. കലാ സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരെ ചടങ്ങിൽ ആദരിക്കും.

തുടർന്ന് ജി എൻ എസ് എസ് ജനനി അവതരിപ്പിക്കുന്ന പാരമ്പര്യ തിരുവാതിരക്കളിയും, കലാപരിപാടികളും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!