പാലക്കാട് : മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പാണ്ടിക്കാട് സി പി റഷീദ്, സി പി ഇസ്മായീല്‍ എന്നിവരുടെ വീടുകളിൽ ഹൈദരാബാദില്‍ നിന്നുള്ള എന്‍ ഐ എ സംഘം റെയ്ഡ് നടത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു പരിശോധന.
ഹൈദരാബാദിലെ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന.
പാണ്ടിക്കാട് നിന്ന് ഫാസിസ്റ്റ് വിരുദ്ധ മുന്നണി, പുരോഗമന യുവജന പ്രസ്ഥാനം എന്നിവയുടെ നോട്ടീസുകളും ലഘു ലേഖയും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
സി പി റഷീദിന്റെ ഫോണും എന്‍ ഐ എ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
മാവോയിസ്റ്റ് ബന്ധം ; പാലക്കാടും പാണ്ടിക്കാടും എന്‍ ഐ എ റെയ്ഡ്
