കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത, ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്‌സ് ചാണക്യ…

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം ഇന്ന് പുറത്തുവന്നു.

കേരളത്തിൽ തൂക്കുസഭയ്ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യു ഡി എഫും എൽ ഡി എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം യു ഡി എഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽ ഡി എഫിനും ഭരണത്തിലേറാം.

യു ഡി എഫ് 60 മുതൽ 78 സീറ്റുകൾ വരെ നേടിയേക്കാമെന്ന് പ്രവചിക്കുമ്പോൾ എൽ ഡി എഫ് 55 മുതൽ 73 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ. ഇതിനൊപ്പം തന്നെ ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിക്കും വലിയ നേട്ടമുണ്ടാകുമെന്നും പ്രവചനം ചൂണ്ടികാട്ടുന്നു.

എൻ ഡി എ 3 മുതൽ 11 സീറ്റുകൾ വരെ നേടി നിർണ്ണായക ശക്തിയാകുമെന്നാണ് ചാണക്യയുടെ പ്രവചനം. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ ഇക്കുറി തൂക്കുസഭയാകുമെന്നാണ് വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!